ലിജോ മാജിക്ക്... വാലിബൻ വരാറ്; മോഹൻലാൽ ചിത്രം ഉടൻ ഒടിടിയിലേക്ക് എന്ന് റിപ്പോർട്ട്

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്
ലിജോ മാജിക്ക്... വാലിബൻ വരാറ്; മോഹൻലാൽ ചിത്രം ഉടൻ ഒടിടിയിലേക്ക് എന്ന് റിപ്പോർട്ട്

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂടിയുകെട്ട ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഏറെ പ്രതീക്ഷകളുമായി തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നേടാൻ കഴിഞ്ഞത്. നിലവിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന സിനിമയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് ആദ്യവാരം മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഫെബ്രുവരി അവസാനത്തോടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലിജോ മാജിക്ക്... വാലിബൻ വരാറ്; മോഹൻലാൽ ചിത്രം ഉടൻ ഒടിടിയിലേക്ക് എന്ന് റിപ്പോർട്ട്
'ആ ചിരിയിലുണ്ട് സാറെ എല്ലാം'; 'ഭ്രമയു​ഗം' വൈബിലിറങ്ങി മമ്മൂട്ടി, വീഡിയോ

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ഫാന്റസി ത്രില്ലര്‍ ഴോണറിലാണ് മലൈക്കോട്ട വാലിബന്‍ ഒരുക്കിയിരിക്കുന്നത്. 'നായകന്‍', 'ആമേന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com