'ആ ചിരിയിലുണ്ട് സാറെ എല്ലാം'; 'ഭ്രമയു​ഗം' വൈബിലിറങ്ങി മമ്മൂട്ടി, വീഡിയോ

വീഡിയോയിൽ മമ്മൂട്ടിയുടെ ചിരി തന്നെയാണ് ഹൈലൈറ്റ്
'ആ ചിരിയിലുണ്ട് സാറെ എല്ലാം'; 'ഭ്രമയു​ഗം' വൈബിലിറങ്ങി മമ്മൂട്ടി, വീഡിയോ

പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിന് ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിന്റെ ട്രെയ്‍ലർ ഇന്ന് റിലീസ് ചെയ്യാനിരിക്കെ മമ്മൂട്ടിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭ്രമയു​ഗത്തിന്റെ ട്രെയ്‍ലർ ലോഞ്ചിന് പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയാണ് വ്യത്യസ്തമാകുന്നത്. ഒരു ഭ്രമയു​ഗം മൂഡിലാണ് വീഡിയോ. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയ്മിൽ വരുന്ന മമ്മൂട്ടി അസാധരണമായ ചിരിയിലൂടെയും പരുക്കൻ ശബ്ദത്തോടെയും സിനിമയിലെ കഥാപാത്രമായാണ് സംസാരിക്കുന്നത്. വീഡിയോയിൽ മമ്മൂട്ടിയുടെ ചിരി തന്നെയാണ് ഹൈലൈറ്റ്.

'ഭൂതകാലം ഒരു വ്യത്യസ്ത സിനിമയാണെന്നാണ് സംവിധായകൻ രാ​ഹുൽ സദാശിവൻ പറഞ്ഞത്. ഭ്രമയുഗം കൂടുതൽ പേടിപ്പിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇരിക്കുന്നത്, എന്നാൽ അത്തരമൊരു ചിത്രമല്ല എന്നും കത്തനാരിലെ കുഞ്ചമൻ പോറ്റിയുമായി മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു ബന്ധവുമില്ലെന്നും സംവിധായകൻ ഒരഭിമുഖത്തിൽ വ്യക്തമാക്കി.

ചിത്രം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറിയ ഹൊറർ എലമെന്റ്സ് ഇതിലുണ്ട്. എന്നിരുന്നാലും ഇതൊരു സസ്പെൻസ് ത്രില്ലർ എന്ന് പറയാൻ കഴിയുന്ന സിനിമയാണ്. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും, രാഹുൽ കൂട്ടിച്ചേ‍ർത്തു.

ഫെബ്രുവരി 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com