യുകെയിൽ ഒരു ഫാമിലി ത്രില്ലർ; അനുമോഹൻ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് താരങ്ങൾ

ഒട്ടനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

dot image

അനുമോഹനും അതിഥി രവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'ബിഗ് ബെന്നി'ന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. പൃഥ്വിരാജ്, ടൊവിനോ തോമസ്, കീർത്തി സുരേഷ്, ആന്റണി വർഗീസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. 85 ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്.

ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോ അഗസ്റ്റിൻ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രജയ് കമ്മത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ്. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം,നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ഒട്ടനവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ഫൈറ്ററി'ലെ ചുംബന വിവാദം; സംവിധായകൻ സിദ്ധാർഥ് ആനന്ദ് പറയുന്നു

ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാഷ് മേനോൻ സംഗീതം നൽകിയിരിക്കുന്നു. സജാദ് കാക്കുവാണ് ഛായാഗ്രഹണം. എഡിറ്റർ- റിനോ ജേക്കബ്, പശ്ചാത്തല സംഗീതം- അനിൽ ജോൺസൻ, സംഘടനം- റൺ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസർ -കൊച്ചുറാണി ബിനോ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്.

dot image
To advertise here,contact us
dot image