ഓസ്കാർ പുരസ്കാരം: മികച്ച കാസ്റ്റിംഗ് ഡയറക്ടർക്കുള്ള അവാർഡ് കൂടെ ഉൾപ്പെടുത്തി

23 വർഷത്തിന് ശേഷമാണ് ഓസ്കറിൽ പുതിയ കൂട്ടിച്ചേർക്കൽ എന്നത് ശ്രദ്ധേയമാണ്

dot image

2026 ലെ ഓസ്കർ അവാർഡുകളിൽ മികച്ച കാസ്റ്റിംഗ് ഡയറക്ടർക്കുള്ള അവാർഡ് കൂടെ ഉൾപ്പെടുത്തി. സിനിമ മേഖലയിൽ കാസ്റ്റിംഗിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് സംഘാടകർ വ്യാഴാഴ്ച അറിയിച്ചു.

'ചലച്ചിത്രനിർമ്മാണത്തിൽ കാസ്റ്റിംഗ് ഡയറക്ടർമാർ പ്രധാന പങ്ക് വഹിക്കുന്നു, ഓസ്കർ അവാർഡുകളിൽ കാസ്റ്റിംഗ് കൂട്ടി ചേർക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു' അക്കാദമി സിഇഒ ബിൽ ക്രാമറും പ്രസിഡൻ്റ് ജാനറ്റ് യാങ്ങും പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'അമിതാഭ് ബച്ചനെ 'നീ', 'നിങ്ങൾ' എന്ന് ഇതുവരെ വിളിച്ചിട്ടില്ല, ആരും വിളിക്കുന്നത് ഇഷ്ടവുമല്ല';ജയ ബച്ചൻ

രണ്ട് ദശാബ്ദത്തിലേറെയായി നൽകി വരുന്ന ഓസ്കർ പ്രതിമയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2025-ൽ പുറത്തിറങ്ങിയ സിനിമകളെ ആദരിക്കുന്ന 98-ാം വാർഷിക ചടങ്ങിലാണ് ഈ കൂട്ടിച്ചേർക്കൽ ഉണ്ടാക്കുക. 2001-ൽ മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള അവാർഡ് ഏർപ്പെടുത്തിയതിന് ശേഷം 23 വർഷത്തിന് ശേഷമാണ് പുതിയ കൂട്ടിച്ചേർക്കൽ എന്നത് ശ്രദ്ധേയമാണ്.

dot image
To advertise here,contact us
dot image