'പൊയ് അല്ല, ഇത് താൻ നിജം...'; വാലിബൻ മൂഡിൽ കൊച്ചി മെട്രോ

വാലിബന്റെ ടൈറ്റിലിന് പകരം കൊച്ചി മെട്രോ പ്രവൈറ്റ് ലിമിറ്റഡ് എന്നാണ് എഴുതിയിരിക്കുന്നത്
'പൊയ് അല്ല, ഇത് താൻ നിജം...'; വാലിബൻ മൂഡിൽ കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ പുതിയ പരസ്യമാണ് സോഷ്യൽ മീഡിയയിലെ പുതിയ സംസാരം. വാലിബൻ ലൈനിലാണ് യാത്രക്കാരെ ആകർഷിക്കാൻ പരസ്യ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച പരസ്യ പോസ്റ്ററിന്റെ തീം 'മലൈക്കോട്ടൈ വാലിബന്റെ' പോസ്റ്ററാണ്.

വാലിബന്റെ ടൈറ്റിലിന് പകരം കൊച്ചി മെട്രോ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് എഴുതിയിരിക്കുന്നത്. ടാ​ഗ്‍ലൈനാകട്ടെ, 'ഇത് താൻ നിജം' എന്നാണ്, ഓപ്പം 'എവരിവൺസ് കപ്പ് ഓഫ് ടീ' (Everyone's Cup of Tea) എന്ന ടാഗുമുണ്ട്. കൊച്ചിയിലെ യാത്ര വേഗത്തിലാക്കാൻ കൂടുതൽ യാത്രക്കാരെ ആകർഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരസ്യത്തിന്റെ സ്റ്റൈൽ തന്നെ കൊച്ചി മെട്രോ മാറ്റിപ്പിടിച്ചിരിക്കുന്നത്.

വാലിബൻ മാത്രമല്ല മിസ്റ്റർ ബീനും ദശമൂലം ദാമുവുമൊക്കെ പരസ്യത്തിന്റെ ഭാഗമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മെട്രോയുടെ രസകരമായ ട്രോൾ പോസ്റ്റുകളും പങ്കുവെയ്ക്കാറുണ്ട്.

'പൊയ് അല്ല, ഇത് താൻ നിജം...'; വാലിബൻ മൂഡിൽ കൊച്ചി മെട്രോ
കമിതാക്കൾക്ക് മാത്രമല്ല; വാലെന്റൈൻസ് ഡേ സ്പെഷ്യൽ റീ റിലീസുമായി 'ഓം ശാന്തി ഓശാന'

Related Stories

No stories found.
logo
Reporter Live
www.reporterlive.com