'ചിമ്പുവിന്റെ ഡബിൾ റോൾ പടം'; 'എസ്ടിആർ 48'ൽ നായികാ മൃണാൾ താക്കൂർ

ചിമ്പുവിന്റെ കഴിഞ്ഞ പിറന്നാളിന് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പുറത്തിറങ്ങിയതോടെ വൻ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്
'ചിമ്പുവിന്റെ ഡബിൾ റോൾ പടം'; 'എസ്ടിആർ 48'ൽ നായികാ മൃണാൾ താക്കൂർ

'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണ് 'എസ്ടിആർ 48'. ചിമ്പു നായകനാവുന്ന ചിത്രത്തിൽ മൃണാൾ താക്കൂർ നായികയാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എസ്ടിആർ 48'. ചിമ്പുവിന്റെ കഴിഞ്ഞ പിറന്നാളിന് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പുറത്തിറങ്ങിയതോടെ വൻ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്.

ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് ചിമ്പു ഇപ്പോൾ. പീരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. ചിത്രത്തിനായി താരം പുതിയ ആക്ഷൻ ടെക്നിക്കുകൾ പഠിക്കുന്നതായാണ് വിവരം. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ നിർമ്മാണം. കമലഹാസനും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. 100 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് സൂചനകൾ.

'ചിമ്പുവിന്റെ ഡബിൾ റോൾ പടം'; 'എസ്ടിആർ 48'ൽ നായികാ മൃണാൾ താക്കൂർ
'അ‍ർജുൻ റെഡ്ഡിയല്ല 'ലവറി'ലെ നായകൻ, താരതമ്യം ചെയ്യാൻ കഴിയില്ല'; മണികണ്ഠൻ

ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകൾ ഉണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിമ്പുവിന്റെ 'പത്തു തല' എന്ന ചിത്രത്തിന് ശേഷമുള്ള ആദ്യ ചിത്രമാണിത്. 'കെജിഎഫ്', 'സലാർ' എന്നീ ചിത്രങ്ങൾക്ക് ശേഷം രവി ബർസൂറാണ് 'എസ്ടിആർ 48'ന് സംഗീതം നിർവഹിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com