കൂടുതൽ 'ടോക്സിക്' ആകും; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിൽ കിംഗ് ഖാനും?

ഒരു എക്സറ്റൻഡഡ്‌ കാമിയോ വേഷത്തിനായി ഷാരൂഖിനെ ടോക്സിക് ടീം സമീപിച്ചതായാണ് റിപ്പോർട്ട്
കൂടുതൽ 'ടോക്സിക്' ആകും; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിൽ കിംഗ് ഖാനും?

കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ മാസമാണ് പുറത്തുവിട്ടത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്‌ലൈനോടെയുള്ള ചിത്രത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാഗമായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ഒരു എക്സറ്റൻഡഡ്‌ കാമിയോ വേഷത്തിനായി ഷാരൂഖിനെ ടോക്സിക് ടീം സമീപിച്ചതായാണ് റിപ്പോർട്ട്. സിനിമകളിലെ ഗിമ്മിക്കുകൾക്കായുള്ള കാമിയോ ആയിരിക്കില്ലെന്നും സിനിമയിലെ സുപ്രധാന കഥാപാത്രമായിരിക്കുമിതെന്നുമാണ് സൂചന. താരം കഥാപാത്രത്തിനായി സമ്മതം മൂളുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷയെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ 'ടോക്സിക്' ആകും; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിൽ കിംഗ് ഖാനും?
'തങ്കലാൻ' വരാൻ ഇനിയും വൈകും; ചിയാൻ സിനിമ രണ്ടാം തവണയും റിലീസ് ഡേറ്റ് മാറ്റി

നേരത്തെ റെഡ് ചില്ലീസ് എന്റർടെന്മെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഷാരൂഖ് ചിത്രത്തിൽ യഷ് അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിന് പിന്നാലെ ഈ വാർത്ത കൂടി വരുമ്പോൾ യഷ് ആരാധകർ ആവേശത്തിലാണ്.

കൂടുതൽ 'ടോക്സിക്' ആകും; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിൽ കിംഗ് ഖാനും?
മാസാകുമോ രജനികാന്തിന്റെ മൊയ്ദീൻ ഭായ്?; രാഷ്ട്രീയം പറയും 'ലാൽ സലാം' ട്രെയ്‍ലർ

ശ്രുതി ഹാസനാണ് ടോക്‌സിക്കിൽ നായികയായെത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നി‍ർവഹിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com