'ചിറ്റാ' സംവിധായകനൊപ്പം വിക്രം; 'ചിയാൻ 62' അപ്ഡേറ്റ്

മധ്യവയസ്കനാണ് ചിയാൻ കഥാപാത്രം

'ചിറ്റാ' സംവിധായകനൊപ്പം വിക്രം; 'ചിയാൻ 62' അപ്ഡേറ്റ്
dot image

'ചിറ്റാ' സംവിധായകൻ എസ് യു അരുൺ കുമാറിനൊപ്പം തൻ്റെ 62-ാം സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ചിയാൻ വിക്രം. 2023 ഒക്ടോബറിൽ റിലീസ് ചെയ്ത അനൗൺസ്മെന്റ് വീഡിയോയ്ക്കപ്പുറം സിനിമയുടെ അപ്ഡേറ്റുകളൊന്നും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2024 മാർച്ച് മാസത്തിൽ 'ചിയാൻ 62' ചിത്രീകരണം ആരംഭിക്കും.

അരുൺ കുമാർ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിവരികയാണ്. ഒരു നാടൻ ആക്ഷൻ ത്രില്ലർ ആകും ചിയാൻ 62 എന്ന സൂചനയാണ് 3:43 മിനിറ്റ് ദൈർഘ്യമുള്ള അനൗൺസ്മെന്റ് വീഡിയോ നൽകുന്നത്. തിരക്കഥ പൂർത്തിയായി ചിയാൻ സമ്മതം പറഞ്ഞാലുടൻ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേയ്ക്ക് കടക്കും. സിനിമയിലെ താരനിരയെ സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് ടീസറിൽ വ്യക്തമാണ്. ജിവി പ്രകാശ് കുമാർ ആണ് ചിയാൻ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

മാത്യു പെറിയുടെ മരണം കെറ്റാമൈനിന്റെ അമിതോപയോഗമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാര്ഥ് ക്യാരക്ടര് റോളിലെത്തിയ ചിത്രമായിരുന്നു 'ചിറ്റാ'. കുടുംബ പശ്ചാത്തലമുള്ള ത്രില്ലര് ചിത്രത്തിന് തമിഴിലും മലയാളത്തിലും റിലീസ് ഉണ്ടായിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. 'ധ്രുവ നച്ചത്തിരം' ആണ് ഉടന് റിലീസിനൊരുങ്ങുന്ന ചിയാൻ ചിത്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാൻ' പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us