
മലയാള സിനിമയുടെ യുവ സംവിധായകന്മാരിൽ മുന്നിരയില് സ്ഥാനമുറപ്പിച്ചയാളാണ് അൻവർ റഷീദ്. 'ട്രാൻസ്' എന്ന ചിത്രത്തിന് ശേഷം എപ്പോൾ അടുത്ത സിനിമ എന്ന് ചോദിച്ച ആരാധകരെ ആകാംക്ഷയിലാഴ്ത്തിക്കൊണ്ട് പുതിയ പ്രഖ്യാപനം എത്തിയിരിക്കുകയാണ്.
മൂന്ന് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അൻവറിന്റെ ചിത്രം നിർമ്മിക്കുന്നത് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സാണ്. വീക്കെന്ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താം ചിത്രമാണിത്. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര് ഡെയ്സ് നിര്മ്മിച്ചത് അന്വര് റഷീദും സോഫിയ പോളും ചേര്ന്നായിരുന്നു. വീക്കെന്ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ആദ്യ നിര്മ്മാണസംരംഭവും ഇതാണ്.
📣‼️Celebrating 10 incredible years of friendship and creativity with the man himself, Anwar Rasheed! 🤝✨ Our journey together has been nothing short of magical, and today, we're thrilled to unveil our most anticipated project yet - Production 10, directed by ANWAR RASHEED !… pic.twitter.com/I5SPyar2tC
— Weekend Blockbusters (@W_blockbusters) September 16, 2023
പ്രേക്ഷകർ ഏറ്റെടുത്ത 'ഉസ്താദ് ഹോട്ടല്' പുറത്തിറങ്ങി ഏഴ് വര്ഷത്തിന് ശേഷമായിരുന്നു ട്രാന്സുമായി അൻവർ എത്തിയത്. ബോക്സ് ഓഫീസിൽ ചിത്രത്തിന് വിജയം കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും നിരൂപക ശ്രദ്ധകൊണ്ടും കഥ കൊണ്ടും ട്രാൻസിനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പുതിയ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.