ആഘോഷം അതിരുവിട്ടു; പവൻ കല്യാൺ ആരാധകൻ പാലഭിഷേകം നടത്തിയത് തിയേറ്റർ സ്ക്രീനിൽ, പിന്നാലെ അറസ്റ്റ്

'ബ്രോ' സിനിമയുടെ റിലീസ് ദിനത്തിലായിരുന്നു ആരാധകർ തിയേറ്റർ സ്ക്രീനിൽ പാലഭിഷേകം നടത്തിയത്
ആഘോഷം അതിരുവിട്ടു; പവൻ കല്യാൺ ആരാധകൻ പാലഭിഷേകം നടത്തിയത് തിയേറ്റർ സ്ക്രീനിൽ, പിന്നാലെ അറസ്റ്റ്

ആരാധന അതിരു കടക്കുമ്പോൾ അപകടങ്ങൾ സംഭവിക്കുക നിരന്തര കാഴ്ചയാണ്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ സിനിമ റിലീസുകൾക്കിടയിലും പിറന്നാൾ ആഘോഷങ്ങളിലും. അത്തരത്തിൽ തെലുങ്ക് സൂപ്പർ താരത്തിന് പാലഭിഷേകം നടത്തി അറസ്റ്റിലായിരിക്കുകയാണ് കടുത്ത പവർ സ്റ്റാർ ആരാധകർ. പാലഭിഷേകം നടത്തിയതിലല്ല, മറിച്ച് തിയേറ്റിന്റെ സ്ക്രീനിൽ പാലഭിഷേകം നടത്തി നാശനഷ്ടമുണ്ടാക്കിയതിനാണ് അറസ്റ്റ്.

തെന്നിന്ത്യയിൽ കടുത്ത ഫാൻസുള്ള താരമാണ് പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പവൻ കല്യാൺ. നടന്റെ 'ബ്രോ' എന്ന പുതിയ സിനിമ വെള്ളിയാഴ്ചയാണ് റിലീസായത്. സമ്മിശ്ര പ്രതികരണവുമായി പ്ര​ദർശനം തുടരുന്ന സിനിമയുടെ റിലീസ് ദിനത്തിലായിരുന്നു ആരാധകർ തിയേറ്റർ സ്ക്രീനിൽ പാലഭിഷേകം നടത്തിയത്. പൊലീസ് ഇവരെ കടുത്ത ഭാഷയിൽ ശാസിക്കുകയും ചെയ്തു.

രണ്ട് ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. നാളുകൾക്ക് ശേഷമുള്ള താരത്തിന്റെ ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com