'എന്റെ പരിമിതികൾക്കപ്പുറത്തേക്ക് എന്നെ തള്ളിവിട്ട സിനിമ'; 'ആന്റണി'യെ കുറിച്ച് കല്യാണി

അണിയറപ്രവർത്തകർ പുറത്തുവിട്ട മോഷൻ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്
'എന്റെ പരിമിതികൾക്കപ്പുറത്തേക്ക് എന്നെ തള്ളിവിട്ട സിനിമ'; 'ആന്റണി'യെ കുറിച്ച് കല്യാണി

സുരേഷ് ഗോപി നായകനായ 'പാപ്പൻ' സിനിമയ്ക്ക് ശേഷം ജോഷിയു‌ടെ സംവിധാനത്തിലൊരുങ്ങുന്ന 'ആന്റണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'പൊറിഞ്ചു മറിയം ജോസി'ന്റെ ലീഡ് താരങ്ങളായ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്നു. ഫസ്റ്റ് ലുക്കിൽ ജോജുവും കല്യാണിയുമാണുള്ളത്. ഇതിനൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ട മോഷൻ പോസ്റ്ററിനും വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്.

താൻ ഏറെ വെല്ലുവിളികൾ നേരിട്ട ചിത്രമാണ് ആന്റണി എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കല്യാണി പറഞ്ഞത്. 'ആന്റണിയുടെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ പരിമിതികളാണെന്ന് ഞാൻ വിശ്വസിച്ചതിന് അപ്പുറത്തേക്ക് എന്നെ ശാരീരികമായി തള്ളി വിട്ട സിനിമയാണിത്, ആന്റണി നിങ്ങളിലേക്കെത്തുന്നതിനായി കാത്തിരിക്കുകയാണ് ഞാൻ', കല്യാണി ട്വിറ്ററിൽ കുറിച്ചു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്പോർട്സുമായി ബന്ധപ്പെട്ടതാണ് ആന്റണി എന്നാണ് ജേഴ്സി അണിഞ്ഞ് നിൽക്കുന്ന കല്യാണിയുടെ ചിത്രം നൽകുന്ന സൂചന. മോഷൻ പോസ്റ്ററിൽ ചെമ്പൻ വിനോദും നൈല ഉഷയും ഉണ്ട്. ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com