രണ്ടാം ദിനത്തിൽ 10 കോടിയിലേക്ക്; 'മാമന്നനെ' സ്വീകരിച്ച് പ്രേക്ഷകർ

2023-ലെ ബോക്സ് ഓഫീസിൽ മികച്ച് പ്രകടനം നടത്തിയ തമിഴ് ചിത്രങ്ങളിൽ നാലാം സ്ഥാനത്താണ് മാമന്നൻ
രണ്ടാം ദിനത്തിൽ 10 കോടിയിലേക്ക്; 'മാമന്നനെ' സ്വീകരിച്ച് പ്രേക്ഷകർ

വിമ‍ർശനങ്ങളേയും പ്രതിഷേധങ്ങളേയും പിന്തള്ളിക്കൊണ്ട് 'മാമന്നൻ' വിജയകരമായ രണ്ടാം ദിനവും ക‌ടന്നിരിക്കുന്നു. മാരി സെൽവരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഇതുവരെ 10 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഷോയ്ക്ക് പിന്നാലെ എത്തിയ പോസിറ്റീവ് റിവ്യുവാണ് മാമന്നന് കരുത്തായത്. ടൈംസ് ഓഫ് ഇന്ത്യയാണ് ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

ഇതോടെ 2023-ലെ ബോക്സ് ഓഫീസിൽ മികച്ച് പ്രകടനം നടത്തിയ തമിഴ് ചിത്രങ്ങളിൽ നാലാം സ്ഥാനത്താണ് ചിത്രം. 'പത്തു തല' എന്ന സിനിമ 6.4 കോടിയുമായി അഞ്ചാം സ്ഥാനത്താണ്. തുനിവ് (21.7 കോടി), വാരിസ് (20.3 കോടി), പൊന്നിയിൻ സെൽവൻ 2 (16 കോടി) എന്നിങ്ങനെയാണ് കളക്ഷനിൽ ആദ്യ മൂന്നിൽ നിൽക്കുന്ന ചിത്രങ്ങൾ.

റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് മാമന്നൻ നിർമ്മിച്ചിരിക്കുന്നത്. വടിവേലു, ഉദയനിധി, ഫഹദ് ഫാസിൽ, കീ‍ർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഏറ്റവുമധികം കൈയ്യടി നേടുന്നത് വടിവേലുവിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങൾക്കാണ്.

ലാൽ, അഴകം പെരുമാൾ, വിജയകുമാർ, സുനിൽ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എൻ ബി കതിർ, പത്മൻ, രാമകൃഷ്ണൻ, മദൻ ദക്ഷിണാമൂർത്തി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മാരി സെൽവരാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ രചന. സംഗീതം എ ആർ റഹ്‍മാൻ, ഛായാഗ്രഹണം തേനി ഈശ്വർ, കലാസംവിധാനം കുമാർ ഗംഗപ്പൻ, എഡിറ്റിംഗ് സെൽവ ആർ കെ എന്നിവരാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com