ഇനി പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാം ഈസിയായി; ഏപ്രില്‍ മുതല്‍ സൗകര്യം ലഭിക്കും

പിഎഫില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഇനി എളുപ്പമാകും

ഇനി പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാം ഈസിയായി; ഏപ്രില്‍ മുതല്‍  സൗകര്യം ലഭിക്കും
dot image

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ഒരു പിഎഫ് (പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ട് ഉണ്ടാകും. എല്ലാമാസവും ശമ്പളത്തില്‍നിന്ന് ഒരു ഭാഗം പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും. ഇതൊരു സാമ്പത്തിക സുരക്ഷയുടെ ഭാഗവും കൂടിയാണ്. ആവശ്യമുള്ളപ്പോള്‍ ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമെങ്കിലും പണം പിന്‍വലിക്കല്‍ വലിയ നൂലാമാലയായിട്ടാണ് പലരും കാണുന്നത്.

Employees’ Provident Fund


എന്നാലിതാ പിഎഫില്‍ നിന്ന് യുപിഐ വഴി പണം പിന്‍വലിക്കാനുള്ള വഴിയൊരുങ്ങുകയാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(EPFO) വഴിയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ വഴിയൊരുങ്ങുന്നത്. പുതിയ സംവിധാനം ഉപയോഗിച്ച് ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് UPI പിന്‍ ഉപയോഗിച്ച് പണം മാറ്റാന്‍ കഴിയും. ഇതിനായി ഒരു പുതിയ ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് EPFO . ഏപ്രില്‍ മുതല്‍ ഈ സൗകര്യം ലഭ്യമായേക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

UPI വഴി എത്ര രൂപ പിന്‍വലിക്കാന്‍ സാധിക്കും

ഒരു ഇടപാടില്‍ പരമാവധി 25000 രൂപവരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.നിലവില്‍ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാറ്റം. വിരമിക്കല്‍ കാലത്തെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതുകൊണ്ട് ആകെ ബാലന്‍സിന്റെ 25 ശതകമാനം തുക പിന്‍വലിക്കാന്‍ കഴിയില്ല. ഈ തുക ഒഴികെ ബാക്കി തുക ആവശ്യാനുസരണം പിന്‍വലിക്കാന്‍ കഴിയും.

Employees’ Provident Fund

നിലവില്‍ UMANG ആപ്പോ UAN പോര്‍ട്ടലോ ഉപയോഗിച്ചാണ് ആളുകള്‍ പണം പിന്‍വലിക്കുന്നത്. പുതിയ ആപ്പ് വന്നാലും നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ ആപ്പും പോര്‍ട്ടലും തുടര്‍ന്നും പ്രവര്‍ത്തിക്കും. അതേസമയം പുതിയ ആപ്പ് ഇപിഎഫ്ഒ വരിക്കാര്‍ക്ക് സേവനങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തി നല്‍കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വരിക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്ന ബാലന്‍സ് കാണാന്‍ കഴിയും. സേവനത്തിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും സേവനത്തിന് ഉണ്ടായേക്കാവുന്ന സാങ്കേതിക തകരാറുകള്‍ നീക്കം ചെയ്യുന്നതിനുമായി EPFO നിലവില്‍ 100 ഡമ്മി അക്കൗണ്ടുകള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

Content Highlights : Now it's easier to withdraw money from PF; facility will be available from April





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image