NDAയുടെ MPമാർക്കായി മോദിയുടെ അത്താഴവിരുന്ന്; കൺനിറയെ വിഭവങ്ങൾ!

ബിഹാർ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് ഈ വിരുന്നൊരുക്കിയത്

NDAയുടെ MPമാർക്കായി മോദിയുടെ അത്താഴവിരുന്ന്; കൺനിറയെ വിഭവങ്ങൾ!
dot image

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ അദ്ദേഹത്തിന് നൽകിയ വിരുന്നിലെ വെജിറ്റേറിയൻ വിഭങ്ങളാണ് വാർത്തകളിൽ നിറഞ്ഞുനിന്നത്. ഇപ്പോൾ വീണ്ടും ചില വിഭവങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ എംപിമാർക്കായി നടത്തിയ അത്താഴവിരുന്നുമാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഇവിടെയും താരമാകുന്നത് വെജിറ്റേറിയൻ മെനു തന്നെയാണ്. കഴിഞ്ഞദിവസമാണ് പാർലമെന്റിലെ എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രിയുടെ 7 ലോക് കല്യാൺ മാർഗിലേക്ക് വിരുന്നിനായി അദ്ദേഹത്തിന്റെ ക്ഷണം ലഭിച്ചത്. എംപിമാർ എല്ലാവരും ഒരേ ബസിലാണ് ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

ബിഹാർ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് ഈ വിരുന്നൊരുക്കിയത്. 243 അംഗ അസംബ്ലിയിൽ 202 സീറ്റുകളിലാണ് എൻഡിഎ സഖ്യം ബിഹാറില്‍ വിജയിച്ചത്. എൻഡിഎ കുടുംബം രാജ്യത്തിന്റെ വികസനത്തിനും മികച്ച ഭരണംകാഴ്ചവെയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും മുന്നോട്ടുള്ള യാത്രയിൽ രാജ്യപുരോഗതി ശക്തമാക്കാൻ തുടർന്നും പ്രവർത്തിക്കുമെന്നുമാണ് വിരുന്നിന് പിന്നാലെ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്.

PM Modi host Dinner for NDA MP's
NDA MP's with PM Modi

വിരുന്നിൽ നിരവധി വിഭവങ്ങളാണ് എൻഡിഎ എംപിമാർക്കായി ഒരുക്കിയിരുന്നത്. അതിൽ പ്രധാനമായി ഉൾപ്പെടുത്തിയിരുന്നത് പ്രാദേശികമായ ഇന്ത്യൻ വിഭവങ്ങളായിരുന്നു. ഇഞ്ചി ചേർത്ത ഓറഞ്ച് ജ്യൂസ്, മാതളനാരങ്ങ ജ്യൂസ്, സുബ്‌സ് ബദാം ഷോർബ(സീസണൽ പച്ചക്കറികൾ, ബദാം, സ്‌പൈസസ് എന്നിവ ചേർന്നത്), Kothimbir Vadi മല്ലിയിലയും കടലമാവും ചേർത്തുണ്ടാക്കിയ നല്ലരുചിയുള്ള സ്‌നാക്ക്‌സ്, ഗോംഗൂര പനീർ, ഖുബാനി മലായി കോഫ്ത്ത (ക്രീമിയായ ക്യാഷ്യുകറി), ബിണ്ടി സാമ്പാരിയ, പാലക്കുര പാപ്പു, കാലേ മോട്ടി ചിൽഗോസ പുലാവ്, റോട്ടി, മിസി റോട്ടി, നാൻ, തവാ ലാച്ചാ പറാത്ത എന്നിവയടക്കമാണ് അത്താഴത്തിന് വിളമ്പിയത്.

NDA MP's had a Dinner at PM Modi's official Residence
NDA MP's way to PM Modi's residence

ബിഹാറിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. അന്ന് വലിയ വിജയത്തോടൊപ്പം വലിയ ഉത്തരവാദിത്തമാണ് ഭരണകർത്താക്കള്‍ക്ക് ഉള്ളതെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.

Content Highlights: Let's have a look on the vegetable menu of Dinner hosted by PM Modi for NDA MP's

dot image
To advertise here,contact us
dot image