Top

കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

പൂഞ്ച് ജില്ലയിലെ റജൗരി വനത്തിലാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

15 Oct 2021 3:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
X

ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ഒരു കമ്മീഷന്‍ഡ് ഓഫീസറും ജവാനും കാല്ലപ്പെട്ടു. വ്യാഴായ്ച രാത്രി പൂഞ്ച് ജില്ലയിലെ റജൗരി വനത്തിലാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതും ഇതേ സ്ഥലത്ത് വെച്ചാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൂഞ്ച്-റജൗരി ഹൈവേ അടച്ചു.

കഴിഞ്ഞ ദിവസം മലയാളി ജവാന്‍ വൈശാഖ് അടക്കമുളളവരെ കൊലപ്പെടുത്തിയ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് സേനയിലെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പൂഞ്ചിലെ മിന്ദറിലുളള നര്‍ഖാസ് വനത്തിനുളളിലും സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

Popular Stories

    Next Story