Top

ആര്യന് മയക്കുമരുന്ന് കടത്തും വിതരണവും; ആരോപണങ്ങളുമായി എന്‍സിബി

സെലിബ്രിറ്റികള്‍ തെറ്റുചെയ്താല്‍ കുറെകൂടി കര്‍ശനമായി പെരുമാറണം

14 Oct 2021 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്യന് മയക്കുമരുന്ന് കടത്തും വിതരണവും; ആരോപണങ്ങളുമായി എന്‍സിബി
X

നിയമവിരുദ്ധ മയക്കുമരുന്നു കടത്തിലും മയക്കുമരുന്ന കൈവശംവയ്ക്കുന്നതിലും വിതരണത്തിലും ആര്യന്‍ഖാന് പങ്കെന്ന് എന്‍സിബി. അന്തരാഷ്ട്ര മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട ചില വിദേശികളുമായി ആര്യന്‍ഖാന്‍ ബന്ധപ്പെട്ടതായി എന്‍സിബി കോടതിയില്‍ പ്രസ്താവന നടത്തി. ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് എന്‍സിബി ആര്യന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

പുതിയ തലമുറ ഉപയോഗിക്കുന്ന സംഭാഷണ രീതിയാണ് വാട്ട്സ് അപ്പ് ചാറ്റിലുള്ളതെന്ന് വിശദീകരിച്ച് ആര്യന്‍ഖാന് വേണ്ടി കോടതിയില്‍ ഹാജരായ അമിത് ദേശായി പ്രതിരോധം തീര്‍ത്തു.സെലിബ്രിറ്റികള്‍ തെറ്റുചെയ്താല്‍ കുറെകൂടി കര്‍ശനമായി പെരുമാറണമെന്ന് എന്‍സിബിയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ നിയമത്തിനുമുന്നില്‍ സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെയാണെന്ന് ആര്യന്‍ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.

ജാമ്യം നല്കരുതെന്ന് ആവശ്യപ്പെട്ട എന്‍സിബി ആര്യന്‍ ഖാന്‍ പതിവായി നിരോധിച്ച വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്നതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി. സോളിറ്റര്‍ ജനറല്‍ അനില്‍ സിങാണ് എന്‍സിബിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, കുറ്റസമ്മത മൊഴി കേസില്‍ ശക്തമായ തെളിവായി കാണാനാവില്ലെന്ന് ആര്യന് വേണ്ടി ഹാജരായ അമിത് ദേശായി വാദിച്ചു. കൂടാതെ ഇന്നത്തെ തലമുറ സംഭാഷണത്തിന് ഉപയോഗിക്കുന്നത് ക്യൂന്‍സ് ഇംഗ്ലീഷല്ലെന്നും അതുകൊണ്ട് വാട്ട്സ് അപ്പ് ചാറ്റുകള്‍ സ്വകാര്യ സംഭാഷണങ്ങളാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ചാറ്റ്സിലെ വിവരങ്ങള്‍ സംബന്ധിച്ചാണ് അമിത് ദേശായി ഇത്തരത്തില്‍ കോടതിയില്‍ വിശദീകരണം നടത്തിയത്. എന്നാല്‍ ക്രൂയിസ്ഷിപ്പിലെ പാര്‍ട്ടി സംബന്ധിച്ച് മെസ്സേജുകളോ സംഭാഷണമോ ആര്യനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് അമിത് ദേശായി വ്യക്തമാക്കി.

Popular Stories

    Next Story