പൂനെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു; നാലുപേരും സുരക്ഷിതർ

ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാലുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു
പൂനെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു; നാലുപേരും സുരക്ഷിതർ
Updated on

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാലുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. മുംബൈയിലെ ജുഹുവിൽനിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന എഡബ്ല്യു 139 എന്ന ഹെലികോപ്റ്ററാണ് പുണെയിലെ പൗദ് ഗ്രാമത്തിൽ തകർന്നുവീണത്.

പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. ഗ്ലോബൽ വെക്ട്ര കമ്പനിയുടേതാണ് ഹെലികോപ്റ്റർ. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലുപേരിൽ ക്യാപ്റ്റന് പരിക്കേറ്റതായും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും എസ്‍പി പങ്കജ് ദേശ്‍മുഖ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com