ന്യൂഡല്ഹി: സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ജന്മദിനാശംസകള് അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. അനീതിക്കും അസമത്വത്തിനുമെതിരായ പോരാട്ടത്തില് 'ഇന്ഡ്യ' ഒരുമിച്ച് നിലനില്ക്കുമെന്ന് രാഹുല് ഗാന്ധി പറഞ്ഞു. സീതാറാം യെച്ചൂരിയോടൊപ്പമുള്ള ചിത്രം രാഹുല് ഗാന്ധി സമൂഹമാധ്യമത്തില് പങ്കുവെച്ചു.
'സീതാറാം യെച്ചൂരി ജിയ്ക്ക് ജന്മദിനാശംസകള് നേരുന്നു. ഈ വര്ഷം നിങ്ങള്ക്ക് നല്ല ആരോഗ്യവും സന്തോഷവും നല്കട്ടെ. അനീതിക്കും അസമത്വത്തിനുമെതിരായ നമ്മുടെ പോരാട്ടം 'ഇന്ഡ്യ' ഒരുമിച്ച് തുടരും, നമ്മുടെ രാജ്യത്തിൻ്റെ കൂടുതൽ സമഗ്രവും തുല്യവുമായ വികസനത്തിനായി പരിശ്രമിക്കും', രാഹുല് ഗാന്ധി കുറിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി ഉള്പ്പെട നിരവധി നേതാക്കള് സീതാറാം യെച്ചൂരിക്ക് ആശംസകള് നേര്ന്ന് രംഗത്തെത്തിയത്. നമ്മുടെ സൗഹൃദവും പങ്കിട്ട മൂല്യങ്ങളും നീതിയും സമത്വവുമുള്ള സമൂഹത്തിനായുള്ള പോരാട്ടത്തിൽ കരുത്തുപകരുവെന്നാണ് സ്റ്റാലിന് എക്സില് കുറിച്ചത്.
സീതാറാം യെച്ചൂരിയുടെ 72-ാമത് ജന്മദിനമായിരുന്നു ഇന്ന്. 2015 മുതല് സിപിഐഎമ്മിന്റെ ജനറല് സെക്രട്ടറിയാണ് സീതാറാം യെച്ചൂരി