ഡൽഹി: ഹരിയാനയിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ നൂഹ് ജില്ലയിൽ കർശന നിയന്ത്രണം. ജില്ലയിൽ ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനമേർപ്പെടുത്തി. കൂട്ടമായുള്ള എസ്എംഎസുകൾക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ വർഷം ജലാഭിഷേക് യാത്രക്കിടെ വലിയ സംഘർഷമുണ്ടായിരുന്നു. ഇത്തവണയും സംഘർഷ സാധ്യത കണക്കിലെടുത്താണ് ഹരിയാന സർക്കാർ നിയന്ത്രണം കടുപ്പിച്ചത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച വൈകീട്ട് ആറ് വരെയാണ് ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നത്.
യാത്ര കടന്നുപോകുന്ന വഴിയിലെ മത്സ്യവും മാംസവും വിൽക്കുന്ന കടകള്‍ അടച്ചിടാനും പൊലീസ് നിർദേശിച്ചു. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും ഡ്രോണുകളും തയ്യറാക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നൂഹ് ജില്ലയിലെ നൽഹാർ ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.