'സനാതന ധർമ' പരാമർശം; ഉദയനിധി സ്റ്റാലിന് ജാമ്യം

ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് നടനും ഡിഎംകെ മന്ത്രിയുമായ ഉദയനിധിക്ക് ജാമ്യം ലഭിച്ചത്.
'സനാതന ധർമ' പരാമർശം; ഉദയനിധി സ്റ്റാലിന് ജാമ്യം

ബെംഗളൂരു: 'സനാതന ധർമ'ത്തിനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ, ഉദയനിധി സ്റ്റാലിന് ജാമ്യം. ബെംഗളൂരൂവിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് നടനും ഡിഎംകെ മന്ത്രിയുമായ ഉദയനിധിക്ക് ജാമ്യം ലഭിച്ചത്.

2023 സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിന് ആസ്പദമായ ഉദയനിധി സ്റ്റാലിന്‍റെ വിവാദ പരാമര്‍ശം. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നടക്കുകയാണ്. ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഉദയനിധിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സുപ്രീംകോടതി അടക്കം ഉദയനിധിയെ ഈ പരാമർശത്തിന്റെ പേരിൽ വിമർശിച്ചിരുന്നു. പ്രകോപനപരമായ പരമാർശം നടത്തിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള മന്ത്രിയുടെ നീക്കത്തെയായിരുന്നു അന്ന് കോടതി വിമർശിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com