നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചയാൾ കൊല്ലപ്പെട്ടു; കേസില്‍ കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ

ദർശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ കമന്റുകളിടുകയും ചെയ്തിരുന്നു.
നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചയാൾ കൊല്ലപ്പെട്ടു; കേസില്‍ കന്നഡ സൂപ്പർതാരം ദർശൻ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. രേണുക സ്വാമി എന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് താരം അറസ്റ്റിലായത്. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് രേണുക സ്വാമിയെ ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിലെ ഒരു പാലത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് ഇത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗിരിനഗർ സ്വദേശികളായ മൂന്ന് പേർ തിങ്കളാഴ്ച പൊലീസിന് മുന്നിൽ കീഴടങ്ങിയതായി സൂചനയുണ്ട്. നടൻ ദർശന്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദർശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും സമൂഹമാധ്യമങ്ങളിൽ കമന്റുകളിടുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com