എക്‌സിറ്റ് പോളും എക്‌സാക്റ്റ് പോളും തമ്മിലുള്ള വ്യത്യാസം ഇന്നറിയാം:ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതായിരുന്നു പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ
എക്‌സിറ്റ് പോളും എക്‌സാക്റ്റ് പോളും തമ്മിലുള്ള വ്യത്യാസം ഇന്നറിയാം:ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്‌

റാഞ്ചി: എക്‌സിറ്റ് പോളും എക്‌സാക്റ്റ് പോളും തമ്മിലുള്ള വ്യത്യാസം ഇന്നറിയാമെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍. രാജ്യത്തിന്റെ ഭാവി ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകില്ലെന്നുള്ള ആത്മവിശ്വാസത്തിലാണ് രാജേഷ് താക്കൂര്‍.

'രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ദിനമാണ് ഇന്ന്. രാജ്യത്തിന്റെ ഭാവി എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കും. എക്‌സിറ്റ് പോളും യഥാര്‍ത്ഥ പോളും തമ്മിലുള്ള വ്യത്യാസം ഉടന്‍ തന്നെ അറിയാം', രാജേഷ് താക്കൂര്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതായിരുന്നു പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ. എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍ ഫല പ്രകാരം 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം ലഭിക്കും. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് 148 സീറ്റും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റു കക്ഷികള്‍ 37 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് പോള്‍ ഓഫ് പോള്‍സ് പ്രവചനം.

എക്‌സിറ്റ് പോളും എക്‌സാക്റ്റ് പോളും തമ്മിലുള്ള വ്യത്യാസം ഇന്നറിയാം:ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്‌
വോട്ടെണ്ണലിന് മുന്നേ ഒരു സീറ്റിൽ വിജയിച്ച് ബിജെപി, കാരണമിതാണ്

മറ്റ് ആറ് എക്‌സിറ്റ് പോളുകളും എന്‍ഡിഎക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്‌സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്‌റസ് (353-368), ഡൈനിക് ഭാസ്‌കര്‍ (281-350), ന്യൂസ് നാഷണ്‍ (342-378), ജന്‍ കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎക്ക് മൂന്നാം ടേം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍. 2019 നെ അപേക്ഷിച്ച് ഇന്‍ഡ്യാമുന്നണി നിലമെച്ചപ്പെടുത്തുമെന്നും പ്രവചിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com