മോദിക്ക് മുന്നിൽ രാഹുൽ ഗാന്ധിക്ക് തീപ്പെട്ടിയുടെ വില പോലുമില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ പരിചയമില്ലെന്നും മോദിക്ക് മുന്നിൽ ഒരു തീപ്പെട്ടിയുടെ വില പോലും രാഹുലിനില്ലെന്നും വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്
മോദിക്ക് മുന്നിൽ രാഹുൽ ഗാന്ധിക്ക് തീപ്പെട്ടിയുടെ വില പോലുമില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

ഭോപ്പാൽ: രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ പരിചയമില്ലെന്നും മോദിക്ക് മുന്നിൽ ഒരു തീപ്പെട്ടിയുടെ വില പോലും ഇല്ലെന്നും വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. മോദിയെ ഇൻഡ്യ മുന്നണി അധികാരത്തിൽ നിന്നും പുറത്താക്കുമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അവകാശ വാദത്തെയും മോഹൻ യാദവ് പരിഹസിച്ചു. ലാലുവിന്റെ പ്രസ്താവനയെക്കാൾ വലിയ തമാശ വേറെയില്ലെന്നായിരുന്നു യാദവിന്റെ പ്രതികരണം. അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ട രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രിയാകാൻ നോക്കുന്നത് എന്നും യാദവ് പറഞ്ഞു.

മോദിയുടെ വ്യക്തി പ്രഭാവം സൂര്യനെ പോലെയാണെങ്കിൽ അതിന് മുമ്പിൽ തീപ്പെട്ടി വെളിച്ചം പോലുമാകാൻ രാഹുൽ ഗാന്ധിക്ക് ആവുന്നില്ലെന്നും യാദവ് കൂട്ടിചേർത്തു. 2014 ലെയും 2019 ലെയും കോൺഗ്രസിന്റെ പരാജയം രാഹുൽ ഗാന്ധി തെറ്റാണെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. '2014 ൽ അധികാരത്തിലേറുമെന്ന് പറഞ്ഞ മോദി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേറി, ശേഷം 2019 ൽ 300 സീറ്റ് കടക്കുമെന്ന് പറഞ്ഞു. 353 സീറ്റ് നേടി. 2024 ൽ ഇത്തവണ 400 സീറ്റ് നേടുമെന്ന് മോദി പറയുന്നു. ഞങ്ങളത് നേടും'. മോഹൻ യാദവ് പ്രതികരിച്ചു.

മോദിക്ക് മുന്നിൽ രാഹുൽ ഗാന്ധിക്ക് തീപ്പെട്ടിയുടെ വില പോലുമില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്
ഗാന്ധിയെ അറിയാന്‍ സിനിമ കാണേണ്ട ആവശ്യം 'എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്' വിദ്യാര്‍ത്ഥിക്ക്: രാഹുല്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com