പോക്സോ കേസില് ജാമ്യത്തിലിറങ്ങിയ യുവാവ് മരിച്ചനിലയിൽ; കൊലപാതകമെന്ന് ആരോപണം

സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം.

dot image

ബെംഗളൂരു: പോക്സോ കേസില് ജാമ്യത്തില് കഴിയുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില് മരിച്ചനിലയില് കണ്ടെത്തി. കെ സത്യ(22)യെന്ന യുവാവിനെ വെള്ളിയാഴ്ച രാവിലെ ബെംഗളൂരു മിഷന് റോഡിലെ കെട്ടിടത്തിലാണ് മരിച്ചനിലയില് കണ്ടത്തിയത്. സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. 15 വയസ്സുള്ള പെണ്കുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നു. പെണ്കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഒന്നരവര്ഷം മുമ്പ് സത്യ പെണ്കുട്ടിയുമായി ഒളിച്ചോടിയിരുന്നു. സംഭവത്തില് പെണ്കുട്ടിയുടെ വീട്ടുകാര് പരാതി നല്കിയതിനെ തുടർന്ന് യുവാവിനെ പോക്സോ കേസില് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുമാസം മുമ്പാണ് യുവാവ് ജാമ്യത്തിലിറങ്ങിയത്. ബെംഗളൂരുവില് മാതാപിതാക്കള്ക്കൊപ്പമായിരുന്നു സത്യ താമസിച്ചിരുന്നത്. വ്യാഴാഴ്ച വീട്ടില് നിന്ന് പോയ യുവാവ് രാത്രി വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. നാട്ടുകാരാണ് യുവാവിനെ മരിച്ചനിലയില് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image