ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

ഒരു മണിക്കൂർ സമയം കെജ്‌രിവാൾ പ്രാർത്ഥനയുമായി ക്ഷേത്രത്തിൽ തുടർന്നു
ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ സുനിത കെജ്‌രിവാളിനും പഞ്ചാബ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പമാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. ജയിൽ മോചിതനായ ശേഷം അരവിന്ദ് കെജ്‌രിവാൾ ആദ്യം എത്തുന്നത് ഡൽഹി ഹനുമാൻ ക്ഷേത്രത്തിലാണ്. ഒരു മണിക്കൂർ സമയം കെജ്‌രിവാൾ പ്രാർത്ഥനയുമായി ക്ഷേത്രത്തിൽ തുടർന്നു.

പുറത്തിറങ്ങിയാല്‍ ഭര്‍ത്താവിനൊപ്പം ഹനുമാന്‍ ക്ഷേത്രത്തിലെത്തുമെന്ന് സുനിത കെജ്‌രിവാളിന് നേര്‍ച്ച നേർന്നിരുന്നു.

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും
'കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ'; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയത്. ഡൽഹി പൊലീസ്, ദ്രുത കർമ സേനാംഗങ്ങൾ, സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. മേഖലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരവധി ആളുകളാണ് കെജ്‌രിവാളിനെ കാണാൻ ഹനുമാൻ ക്ഷേത്രത്തിൽ എത്തിയത്. കെജ്‌രിവാളിൻ്റെ റോഡ് ഷോ വൈകിട്ട് ആരംഭിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com