മഹാരാഷ്ട്രയിൽ കോൺഗ്രസ് താരപ്രചാരകരെ പ്രഖ്യാപിച്ചു; കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പട്ടികയിൽ

മെയ് 20ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക

dot image

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില് മഹാരാഷ്ട്രയിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോണ്ഗ്രസ്. ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ, സോണിയാ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പട്ടികയിലുണ്ട്. മഹാരാഷ്ട്രയിലെ 40 അംഗ താരപ്രചാരക പട്ടികയില് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഇടം നേടിയിട്ടുണ്ട്. നാനാഭൗ പടോലെ, ബാലാസാഹേബ് തോറാട്ട്, വിജയ് വഡെട്ടിവാര് എന്നിവരും പട്ടികയില് ഇടംനേടി. മെയ് 20ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഇതുവരെ തിരഞ്ഞെടുപ്പ് നടന്ന ആദ്യ രണ്ട് ഘട്ടങ്ങളില് 13 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മെയ് ഏഴിന് നടക്കുന്ന മൂന്നാംഘട്ടത്തില് ബാരമതി, സോലാപൂര് അടക്കം 11 ലോക്സഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് നാലാം ഘട്ടത്തില് 11 മണ്ഡലങ്ങളിലും മെയ് 20ന് അഞ്ചാംഘട്ടത്തില് ശേഷിക്കുന്ന 13 മണ്ഡലങ്ങളിലും മഹാരാഷ്ട്രയില് തിരഞ്ഞെടുപ്പ് നടക്കും. ആകെ 48 മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. ശിവസേന ഉദ്ദവ് വിഭാഗവും കോണ്ഗ്രസും എന്സിപിയും മഹാവികാസ് അഘാഡി സഖ്യമായാണ് മഹാരാഷ്ട്രയില് മത്സരിക്കുന്നത്. ശിവസേന (യുബിടി) 21 സീറ്റിലും കോണ്ഗ്രസ് 17 സീറ്റിലും എന്സിപി പവാര് വിഭാഗം 10 സീറ്റിലുമാണ് മത്സരിക്കുന്നത്.

dot image
To advertise here,contact us
dot image