ബിജെപി പതാകക്കൊപ്പം ചുവപ്പന്‍ പതാക; ടിഎംസിയെ കടന്നാക്രമിച്ച് സിപിഐഎം

ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണമെന്ന് സിപിഐഎം
ബിജെപി പതാകക്കൊപ്പം ചുവപ്പന്‍ പതാക; ടിഎംസിയെ കടന്നാക്രമിച്ച് സിപിഐഎം

കൊല്‍ക്കത്ത: ഡാര്‍ജിലിംഗ് ജില്ലയില്‍ നടന്ന ഘോഷയാത്രയില്‍ ബിജെപിയുടെ പതാകയ്‌ക്കൊപ്പം സിപിഐഎം പതാകയും കണ്ടെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് സിപിഐഎം. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തിന്റെ ചരിത്രം പഠിക്കണമെന്നും സിപിഐഎം വിമര്‍ശിച്ചു. ഡാര്‍ജിലിംഗ് കുന്നുകളിലെ ഗൂര്‍ഖാലാന്‍ഡ് പ്രശ്‌നത്തിന്റെ പേരില്‍ 1996ല്‍ സിപിഐഎമ്മില്‍ നിന്ന് പിരിഞ്ഞുപോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റെവല്യൂഷണറി മാര്‍ക്സിസ്റ്റുകളുടെ (സിപിആര്‍എം) ചെങ്കൊടിയാണ് ആ ചെങ്കൊടികളെന്ന് സിപിഐഎം സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഡാര്‍ജിലിംഗ് ജില്ലയില്‍ ഒരു ഘോഷയാത്രയില്‍ ചുവപ്പും കാവിയും പതാകകള്‍ ഒരുമിച്ചു കാണപ്പെട്ടുവെന്ന രിതിയിലാണ് ടിഎംസി 'എക്‌സി'ലെ കുറിപ്പില്‍ പങ്കുവെച്ചത്. മാര്‍ച്ചിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിരുന്നു. ബിജെപി, സിപിഐ(എം) അനുഭാവികള്‍ ഒരുമിച്ച് മാര്‍ച്ച് നടത്തുമ്പോള്‍ അവരുടെ അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമായതായും പോസ്റ്റില്‍ ടിഎംസി പറഞ്ഞു.

എന്നാല്‍, ആരോപണം പച്ചക്കള്ളമാണെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അനുസരിച്ച് പോസ്റ്റ് അധാര്‍മ്മികതയാണെന്നും സിപിഐഎം പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം ഇതിനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്ന് സിപിഐഎം അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ എക്സ് ഹാന്‍ഡില്‍ നിന്ന് ഉടന്‍ ഈ വീഡിയോ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com