പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് സണ്ണി ലിയോണും? ഹാള്‍ടിക്കറ്റ് വൈറല്‍

മഹോബയില്‍ നിന്നുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് സണ്ണി ലിയോണും? ഹാള്‍ടിക്കറ്റ് വൈറല്‍
Updated on

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ഹാള്‍ടിക്കറ്റില്‍ നടി സണ്ണി ലിയോണിന്റെ ചിത്രവും. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് ആന്റ് പ്രമോഷന്‍ ബോര്‍ഡ് വെബ്‌സൈറ്റ് വഴിയാണ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടത്തുന്നത്. സണ്ണി ലിയോണ്‍ എന്ന പരീക്ഷാര്‍ത്ഥിയുടെ പേരിനൊപ്പം നടി സണ്ണി ലിയോണിന്റെ ചിത്രം പ്രത്യക്ഷപ്പെട്ട ഹാള്‍ടിക്കറ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി.

കനൗജിലെ തിര്‍വയിലുള്ള സോനെശ്രീ മെമ്മോറിയല്‍ ഗേള്‍സ് കോളേജാണ് അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രം. ഫെബ്രുവരി 17നാണ് പരീക്ഷ നടന്നതെന്നും പ്രചരിക്കുന്ന ഹാള്‍ടിക്കറ്റിലുണ്ട്. മഹോബയില്‍ നിന്നുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. മേല്‍വിലാസം മുംബൈയില്‍ നിന്നുള്ളതാണ്.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷക്ക് സണ്ണി ലിയോണും? ഹാള്‍ടിക്കറ്റ് വൈറല്‍
ക്യാന്‍സറിന് കാരണമായ രാസവസ്തുക്കളുടെ സാന്നിധ്യം; തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിക്ക് നിരോധനം

അതേസമയം പ്രചരിക്കുന്ന ഹാള്‍ടിക്കറ്റ് ഉപയോഗിച്ച് ആരും പരീക്ഷക്കെത്തിയിട്ടില്ലെന്നാണ് കോളേജ് അധികൃതര്‍ പ്രതികരിച്ചത്. ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് പൊലീസും പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച്ചയാണ് യുപിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ആരംഭിച്ചത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി പരീക്ഷ ഹാളില്‍ എത്തിയ 120-ലധികം പേരെയാണ് രണ്ട് ദിവസത്തിനിടെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com