സാഗരിക ഘോഷ് രാജ്യസഭയിലേക്ക്; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഫെ­ബ്രു­വ­രി 27ന് രാ­വി­ലെ ഒന്‍പ­ത് മു­തല്‍ വൈ­കു­ന്നേ­രം നാ­ല് വ­രെ­യാ­ണ് വോ­ട്ടെ­ടു­പ്പ് ന­ട­ക്കുക.
സാഗരിക ഘോഷ് രാജ്യസഭയിലേക്ക്; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഒഴിവു വരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പ്രമുഖ മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷ്, സുഷ്മിത ദേവ്, മുഹമ്മദ് നദീമുല്‍ ഹഖ്, മമ്താ ബാല താക്കൂര്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.

ഫെ­ബ്രു­വ­രി 27ന് രാ­വി­ലെ ഒന്‍പ­ത് മു­തല്‍ വൈ­കു­ന്നേ­രം നാ­ല് വ­രെ­യാ­ണ് വോ­ട്ടെ­ടു­പ്പ് ന­ട­ക്കുക. ഫെ­ബ്രു­വ­രി 15-നാണ് നാ­മ­നിര്‍ദേ­ശ പ­ത്രി­ക സ­മര്‍­പ്പി­ക്കേ­ണ്ട അവസാന ദിവസം. യു­പി­യിലെ പ­ത്ത് സീ­റ്റു­ക­ളി­ലേയ്ക്കും കര്‍­ണാ­ട­ക­യിലെ നാ­ല് സീ­റ്റു­ക­ളി­ലേ­യ്ക്കു­മാ­ണ് തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­ക.

ആ­ന്ധ്രാപ്ര­ദേ­ശ്, ബി­ഹാര്‍, ച­ത്തീ­സ്­ഗ­ഡ്, ഗു­ജ­റാ­ത്ത്, മ­ധ്യ­പ്ര­ദേ­ശ്, തെ­ലു­ങ്കാ­ന, മ­ഹാ­രാ­ഷ്ട്ര, ഒ­ഡീ­ഷ, രാ­ജ­സ്ഥാന്‍, ഹ­രി­യാ­ന, ഉ­ത്ത­രാ­ഖ­ണ്ഡ് എ­ന്നീ സം­സ്ഥാ­ന­ങ്ങളി­ലെ ഒ­ഴി­വ് വ­രു­ന്ന സീ­റ്റു­ക­ളി­ലേയ്ക്കും തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കും.കേ­ന്ദ്ര മന്ത്രി വി മു­ര­ളീ­ധ­രന്‍, ബി­ജെ­പി ദേശീ­യ അ­ധ്യ­ക്ഷന്‍ ജെപി നദ്ദ എ­ന്നി­വ­രു­ടെയും കാ­ലാ­വ­ധി­യും പൂര്‍­ത്തി­യാ­കുന്നതിനാൽ ഈ സീ­റ്റു­കളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com