ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡിങ് ഫോട്ടോ ഷൂട്ട്; ഡോക്ടറെ പിരിച്ചു വിട്ടു

സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ളതാണ് ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു
ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡിങ് ഫോട്ടോ ഷൂട്ട്; ഡോക്ടറെ പിരിച്ചു വിട്ടു

ബെംഗളൂരു: സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡിങ് ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടറെ പിരിച്ചു വിട്ടു. ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഡോ. അഭിഷേകിനെയാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. ഡോക്ടറുടെയും പ്രതിശ്രുതവധുവിന്റെയും പ്രീവെഡിങ് ഫോട്ടോഷൂട്ട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡിങ് ഫോട്ടോ ഷൂട്ട്; ഡോക്ടറെ പിരിച്ചു വിട്ടു
ഗോഡ്സെ പരാമർശം: 'കമൻ്റിനെ പിന്തുണക്കുന്നില്ല'; ഷൈജ ആണ്ഡവനെ തള്ളി കോഴിക്കോട് എൻഐടി

വീഡിയോയിൽ തീയേറ്ററിനുള്ളിൽ കാമറമാൻ അടങ്ങുന്ന സംഘവും രോഗിയായി അഭിനയിക്കുന്ന ആളും ഡോക്ടറും പ്രതിശ്രുതവധുവുമാണ് ഉണ്ടായിരുന്നത്. ചിത്രീകരിക്കുന്നതിനിടയിൽ ഉള്ള ബ്ലൂപേർസ് സീനുകളാണ് വൈറലായത്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നതോടെ ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു നിര്‍ദേശം നല്‍കുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ളതാണ്. അല്ലാതെ വ്യക്തികളുടെ ആവശ്യങ്ങള്‍ക്കുള്ളതല്ല. ഡോക്ടര്‍മാരുടെ അച്ചടക്കമില്ലാത്ത ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ സാധാരണ ജനങ്ങളുടെ ചികിത്സയ്ക്കുള്ളതാണെന്ന് എല്ലാവരും മനസിലാക്കണമെന്നും ഇക്കാര്യം മനസിലാക്കി ജോലിചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com