ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിനെ വെടിവെച്ച് കൊന്നു

കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമാണെന്ന് പൊലിസ്
ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിനെ  വെടിവെച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയിൽ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു. ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അഭിഷേക് ഗൊസാൽക്കറാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന മൗറിസ് നൊറോണയാണ് ഇയാളെ വെടിവച്ചത്. ഇതിന് പിന്നാലെ മൗറിസും സ്വയം വെടിവച്ച് മരിച്ചു. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.

പ്രശ്നങ്ങൾ ഒത്തുതീർപ്പായത് പ്രഖ്യാപിക്കാനാണ് ഫേസ്ബുക്ക് ലൈവിലെത്തിയത്. ശിവസേന മുൻ എംഎൽഎ വിനോദ് ​ഗൊസാൽക്കറുടെ മകനും മുൻ നഗരസഭാ കൗൺസിലറുമാണ് അഭിഷേക് ​ഗൊസാൽക്കർ. മൗറിസ് നൊറോണയുടെ ഓഫീസിൽ വച്ചാണ് കൊലപാതകം നടന്നത്. ഷിൻഡെ വിഭാ​ഗത്തിന്റെ നേതാവിന് നേരെ ഒരു ബിജെപി എംഎൽ വെടിയുതിർക്കുന്നത് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന് പിന്നാലെയാണ് ഉദ്ദവ് വിഭാ​ഗത്തിന്റെ നേതാവിന്റെ കൊലപാതകം.

ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിനെ  വെടിവെച്ച് കൊന്നു
യുപിഎ ഭരണകാലത്തും മോദി ഭരണകാലത്തും കേരളത്തിന് എത്ര കിട്ടി?; കണക്കുകളുമായി കേന്ദ്ര ധനമന്ത്രി

Related Stories

No stories found.
logo
Reporter Live
www.reporterlive.com