മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് കോടതിയുടെ സമന്‍സ്

മദ്യനയ അഴിമതിക്കേസിലെ സമന്‍സുകളില്‍ കെജ്‌രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടികാട്ടി ഇ ഡി നല്‍കിയ പരാതിയിലാണ് നടപടി
മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് കോടതിയുടെ സമന്‍സ്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരാതിയില്‍ ഫെബ്രുവരി 7 ന് ഹാജരാകണമെന്ന് അറിയിച്ച് റോസ് അവന്യൂ കോടതിയാണ് സമന്‍സ് അയച്ചത്. മദ്യനയ അഴിമതിക്കേസിലെ സമന്‍സുകളില്‍ കെജ്‌രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടികാട്ടി ഇ ഡി നല്‍കിയ പരാതിയിലാണ് കോടതി നടപടി.

കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് സമന്‍സുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കെജ്‌രിവാളിന് അയച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഫെബ്രുവരി രണ്ടിന് ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു അഞ്ചാം തവണ നോട്ടീസ് അയച്ചത്.

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് കോടതിയുടെ സമന്‍സ്
നന്ദിപ്രമേയ ചർച്ച; കോൺഗ്രസിനെയും ഖർഗെയെയും പരിഹസിച്ച് പ്രധാനമന്ത്രിയുടെ മറുപടി

ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബര്‍ 21, നവംബര്‍ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com