തെലങ്കാനയില് വ്യോമസേന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

പരിശീലകനും കേഡറ്റുമാണ് മരിച്ചതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു

dot image

ഹൈദരാബാദ്: തെലങ്കാനയിൽ വ്യോമസേനാ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. പരിശീലകനും കേഡറ്റുമാണ് മരിച്ചതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.

പിസി 7 എംകെ II വിമാനമാണ് തകര്ന്നത്. ദുണ്ടിഗൽ വ്യോമസേന അക്കാദമിയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. മേദക്കിലെ തൂപ്രാനിലാണ് അപകടം നടന്നത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മറ്റുനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.

dot image
To advertise here,contact us
dot image