തെലങ്കാന സാക്ഷ്യം വഹിക്കാന് പോകുന്നത് കോണ്ഗ്രസ് കൊടുങ്കാറ്റിന്: രാഹുല് ഗാന്ധി

ഖമ്മം ജില്ലയിലെ പിനാപകയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുകയായിരുന്നു മുന് കോണ്ഗ്രസ് അദ്ധ്യക്ഷന്.

dot image

ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാന് പോകുന്നത് കോണ്ഗ്രസ് കൊടുങ്കാറ്റിനാണെന്ന് രാഹുല് ഗാന്ധി. വളരെ ദയനീയമായ തരത്തില് ബിആര്എസ് പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഖമ്മം ജില്ലയിലെ പിനാപകയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുകയായിരുന്നു മുന് കോണ്ഗ്രസ് അദ്ധ്യക്ഷന്.

തരൂരിനെ മാറ്റി; പ്രൊഫഷണല് കോണ്ഗ്രസ് അധ്യക്ഷനായി പ്രവീണ് ചക്രവര്ത്തി

കോണ്ഗ്രസിന്റെ ആദ്യ ലക്ഷ്യം തെലങ്കാനയില് ജനങ്ങളുടെ സര്ക്കാരുണ്ടാക്കുകയാണ്. അത് കഴിഞ്ഞാല് കേന്ദ്രത്തില് നരേന്ദ്രമോദി സര്ക്കാരിനെ തൂത്തെറിയുമെന്നും രാഹുല് ഗാന്ധി പറഞ്ഞു. തെലങ്കാനയില് ഒരു കോണ്ഗ്രസ് കൊടുങ്കാറ്റ് വരുന്നുണ്ടെന്ന് കെസിആറിന് അറിയാം. അത്തരമൊരു കൊടുങ്കാറ്റ് വന്നാല് കെസിആറിനെയും അദ്ദേഹത്തിന്റെ പാര്ട്ടിയെയും തെലങ്കാനയില് കാണില്ലെന്നും രാഹുല് ഗാന്ധി പറഞ്ഞു.

തെലങ്കാനയില് ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതിവര്ഷം 4000 കോടി രൂപ പ്രഖ്യാപിച്ച് കോണ്ഗ്രസ്

കോണ്ഗ്രസ് എന്താണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. താങ്കള് പഠിച്ച സ്കൂളും കോളേജും കോണ്ഗ്രസ് ഉണ്ടാക്കിയതാണ്. താങ്കള് യാത്ര ചെയ്യുന്ന റോഡുകളും കോണ്ഗ്രസ് ഉണ്ടാക്കിയതാണെന്നും രാഹുല് ഗാന്ധി പറഞ്ഞു.യുവജനങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്ത് വികസനം കൊണ്ടുവരാന് കോണ്ഗ്രസിന് കഴിയും. സംസ്ഥാന പദവിയെന്നതും ഐടി തലസ്ഥാനമാക്കുമെന്നതും കോണ്ഗ്രസ് വാഗ്ദാനമായിരുന്നുവെന്നും രാഹുല് ഗാന്ധി കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image