
ഇംഫാൽ: മണിപ്പൂർ സംഘർഷത്തെ കുറിച്ചുളള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തതിന് അടുത്തിടെ മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാർ സഭയിലെ വൈദികൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഗർഹക്കോട്ടയിലെ സെന്റ് അൽഫോൻസാ അക്കാദമിയിലെ മാനേജർ ഫാദർ അനിൽ ഫ്രാൻസിസാണ് ആത്മഹത്യ ചെയ്തത്.
ഒരു മാസം മുമ്പ് മണിപ്പൂർ അക്രമത്തെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്തതിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം. സാഗറിലെ സെന്റ് അൽഫോൺസ അക്കാദമി മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു ഫാദർ അനിൽ ഫ്രാൻസിസ്. ബുധനാഴ്ച ഇദ്ദേഹം ബിഷപ്പ് ഹൗസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ മുതൽ കാണാതായ അനിൽ ഫ്രാൻസിസിനെ അന്ന് വൈകീട്ട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)