ജി 20 ഉച്ചകോടി; നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തണം, യുഎഇയും ഇന്ത്യയും ചർച്ച നടത്തി

പരസ്പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ പങ്കുവെച്ചു
ജി 20 ഉച്ചകോടി; നയതന്ത്ര  പങ്കാളിത്തം ശക്തിപ്പെടുത്തണം, യുഎഇയും ഇന്ത്യയും ചർച്ച നടത്തി

ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും സമഗ്രമായ സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചും ചർച്ച ചെയ്തു. സുസ്ഥിര വികസനത്തിനും ജനങ്ങളുടെ സമൃദ്ധിക്കും വേണ്ടിയുള്ള സേവനത്തിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഉഭയകക്ഷി സഹകരണം, സാമ്പത്തികം, നിക്ഷേപം, വികസനം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുന്നതിനുള്ള വഴികൾ ശൈഖ് മുഹമ്മദ് ബിൻ സായിദും മോദിയും ചർച്ച ചെയ്തു. പരസ്പര താൽപ്പര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ സംഭവ വികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ജി20 ഉച്ചകോടിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളും സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണം എന്നീ മേഖലകളിൽ പരസ്പര പ്രയോജനകരമായ കൂട്ടായ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിലെ പ്രാധാന്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചായായി.

കഴിഞ്ഞ ദിവസം പ്രഗതി മൈതാനിയിലെ ഭാരതമണ്ഡപത്തിൽ ചേർന്ന പതിനെട്ടാമത് ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ഒരു ഭാവി എന്ന പ്രമേയത്തിൽ പ്രത്യേക ചര്‍ച്ച നടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. രണ്ട് ദിവസമായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. പത്തര മുതല്‍ പന്ത്രണ്ടര വരെ നീണ്ടുനില്‍ക്കുന്ന മൂന്നാം സെഷനോടെയാണ് ഉച്ചകോടിക്ക് സ മാപനം ആകുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com