റിപ്പോ നിരക്കില്‍ അരശതമാനത്തിന്റെ കുറവ്; ഭവനവായ്പയെടുത്തവരുടെ ഇഎംഐ കുറയുമോ?

ഭവന വായ്പ, കാര്‍ഷിക വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി എല്ലാം റിപ്പോനിരക്ക് അടിസ്ഥാനമാക്കിയിട്ടുള്ളതാണ്

റിപ്പോ നിരക്കില്‍ അരശതമാനത്തിന്റെ കുറവ്; ഭവനവായ്പയെടുത്തവരുടെ ഇഎംഐ കുറയുമോ?
dot image

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വെട്ടിക്കുറച്ചു. ആശ്വാസത്തോടെയാണ് ഈ വാര്‍ത്ത വായ്പയെടുത്തവര്‍ സ്വീകരിച്ചത്. വായ്പയെടുത്തവര്‍ക്ക് മാത്രമല്ല ഇനി വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. ആറുശതമാനമായിരുന്ന റിപ്പോ നിരക്ക് 5.5 ശതമാനത്തിലേക്കാണ് പുതിയ നീക്കത്തോടെ എത്തിയിരിക്കുന്നത്.

ഭവന വായ്പ, കാര്‍ഷിക വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി എല്ലാം റിപ്പോനിരക്ക് അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ഇതിന്റെയെല്ലാം പലിശ നിരക്ക് പുതിയ മാറ്റത്തോടെ കുറയും. ഇത് പ്രതിമാസ തിരിച്ചടവിലും പ്രതിഫലിക്കും.

കഴിഞ്ഞ ഫെബ്രുവരിയിലും അരശതമാനം വായ്പനിരക്ക് കുറഞ്ഞിരുന്നു. ഇതോടെ ആകെ ഒരു ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഏപ്രിലില്‍ പണപ്പെരുപ്പം 3.16 ശതമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കുപരിശോധിച്ചാല്‍ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. പലിശനിരക്ക് കുറയ്ക്കാന്‍ എംപിസിയെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഇതാണ്. റിപ്പോനിരക്കിന് പുറമെ സിആര്‍ആറും വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുവഴി 4 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇതോടെ 2.5 ലക്ഷം കോടി രൂപ അധികമായി ബാങ്കുകള്‍ക്ക് ലഭിക്കും. വായ്പാവിതരണത്തിന് ഇനി കൂടുതല്‍ തുക ബാങ്കുകള്‍ക്ക് നീക്കിവയ്ക്കാന്‍ സാധിക്കും.

Content Highlights: RBI Cuts Repo Rate: Impact on Home Loan EMIs and Bank FD Returns

dot image
To advertise here,contact us
dot image