ഗോ.. ഗോ.. ഗോള്‍ഡ്! സ്വര്‍ണവില കുതിപ്പില്‍ തന്നെ! പവന് 82,560രൂപ

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണമാണ് ആളുകളുടെ പ്രിയപ്പെട്ട ചോയ്‌സ് എന്നതും വില കുതിച്ചുയരാന്‍ കാരണമായി

ഗോ.. ഗോ.. ഗോള്‍ഡ്! സ്വര്‍ണവില കുതിപ്പില്‍ തന്നെ! പവന് 82,560രൂപ
dot image

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ നാല്‍പത് രൂപ വര്‍ധിച്ച് ഒരു ഗ്രാമിന് 10,320 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് 340 രൂപയുടെ വര്‍ധിച്ച് 82,560രൂപയായി. അതേസമയം 24 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന്റെ വില 90, 064രൂപയാണ്. പതിനെട്ട് കാരറ്റിന് പവന് 67, 552രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 21 ഡോളര്‍ ഉയര്‍ന്ന് 3,693 ഡോളറിലെത്തിയിട്ടുണ്ട്. അതേസമയം വെള്ളിവില ഗ്രാമിന് 148രൂപയും കിലോഗ്രാമിന് 1,48,000 രൂപയുമാണ്. ഈമാസം ആദ്യം 77, 640രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇടയ്ക്കുണ്ടായ ചെറിയൊരു ഇടിവിന് ശേഷം വീണ്ടും അതിശക്തമായി തിരികെ വന്നിരിക്കുന്നത്. രാജ്യാന്തര വിപണയിലെ സ്വര്‍ണവില വര്‍ധനയാണ് ഇപ്പോഴുള്ള വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെക്കാള്‍ നാമമാത്രമായ വിലവര്‍ദ്ധവ് മാത്രമേ ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളു. ഇന്ന് വലിയ കുതിപ്പില്ലെങ്കിലും സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്. പ്രത്യേകിച്ച് ഉത്സവ കല്യാണ സീസണുകളായതിനാല്‍ വില്‍പനയും തകൃതിയായി നടക്കുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടയിലും സ്വര്‍ണത്തിന്റെ ഡിമാന്റ് ശക്തമാണ്, സ്ഥിര നിക്ഷേപമായി സ്വര്‍ണത്തിന് പകരം മറ്റൊരു ഓപ്ഷനും തിരഞ്ഞെടുക്കാനും ആരും താത്പര്യപ്പെടുന്നുമില്ല. വ്യവസായ വിദഗ്ധര്‍ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍, ആഗോള കേന്ദ്ര ബാങ്ക് നയങ്ങളെ അടക്കം സസൂക്ഷമം നിരീക്ഷിക്കുകയാണ്. ഇവ ഭാവിയിലെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കാവുന്ന ഘടകങ്ങളാണെന്നതാണ് കാരണം.

അതേസമയം മറ്റൊരു വിഭാഗം സ്വര്‍ണ വാങ്ങാന്‍, വില കുറയുന്നത് വരെ കാത്തിരിക്കണോ എന്ന സംശയത്തിലുമാണ്. പ്രധാനപ്പെട്ട ഗ്ലോബല്‍ ബ്രോക്കറേജ് ഫേമുകള്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരുമെന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 229 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഉയര്‍ച്ച താഴ്ച്ചകളുണ്ടാകുമെങ്കിലും സുരക്ഷിത നിക്ഷേപം, ആഗോള സാമ്പത്തിക സാഹചര്യം എന്നിവ വില കൂടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം വില കൂടുന്നതിനാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് ബുദ്ധിപരമായ നീക്കമാണെന്നാണ് ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അക്ഷ കാംബോജ് പറയുന്നത്. സ്വര്‍ണവിലയ്‌ക്കൊരു ചെറിയ സ്ഥിരത കൈവരിച്ചാലും ആഘോഷങ്ങളും ഉത്സവങ്ങളും ഒപ്പം നിക്ഷേപങ്ങളും സ്വര്‍ണവിലയിലെ താഴേക്കുള്ള പോക്ക് പ്രതിരോധിക്കുമെന്നാണ് മുന്‍ ഐബിജെഎ പ്രസിഡന്റ് മോഹിത് കാംബോജിന്റെ വിലയിരുത്തല്‍. എന്നാല്‍ സ്വര്‍ണ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരവുമായി അടുത്ത് നില്‍ക്കുന്ന ലോഹമായതിനാല്‍ ചെറിയ വില വ്യത്യാസങ്ങള്‍ പോലും നല്ല കച്ചവടത്തിന് കാരണമാക്കുമെന്ന് വ്യാപാരികളും പറയുന്നു. അതായത് വില കുറഞ്ഞാലും കൂടിയാലും സ്വർണ കച്ചവടം പൊടിപൊടിക്കുമെന്ന് സാരം.
Content Highlights: Gold price today 22nd September 2025

dot image
To advertise here,contact us
dot image