1,000 രൂപ നിക്ഷേപിച്ചാല്‍ 50 ലക്ഷത്തിലധികം സമ്പാദിക്കാം; എങ്ങനെ?

എത്രവര്‍ഷമാണ് പണം നിക്ഷേപിക്കേണ്ടത്, എങ്ങനെയാണ് ഇന്‍വെസ്റ്റ്‌മെന്റ് നേട്ടങ്ങള്‍ എന്നറിയാം

dot image

ചെറിയ തുക കൂട്ടിവച്ചാലും സമ്പാദ്യത്തിന് എപ്പോഴും അതിന്റേതായ വിലയുണ്ട്. സാമ്പത്തികമായി ഞെരുക്കം വരുമ്പോള്‍ ഈ തുകകള്‍ ഏതെങ്കിലും രീതിയില്‍ സഹായകമാകുകയും ചെയ്യും. പക്ഷേ ഹ്രസ്വകാല നിക്ഷേപങ്ങളാണോ ദീര്‍ഘകാല നിക്ഷേപങ്ങളാണോ നമുക്ക് കൂടുതല്‍ ലാഭം എന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് അതിന് ഉത്തരമുണ്ടോ?എന്നാല്‍ കേട്ടോളൂ ഹ്രസ്വകാല നിക്ഷേപങ്ങളെക്കാള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കാണ് എപ്പോഴും ലാഭം ഉണ്ടാക്കുക. അത്തരത്തിലൊരു പ്ലാനിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(SIP) വഴി എല്ലാ മാസവും 1000 രൂപ നിക്ഷേപിച്ചാല്‍ 50 ലക്ഷത്തില്‍ അധികം രൂപയുടെ ഒരു വലിയ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും. അതായത് ചെറിയ തുക നിക്ഷേപിച്ചാലും വലിയ തുകയായി അത് വളരും. പക്ഷേ നിര്‍ബന്ധമായും എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ചിരിക്കണം. ഇങ്ങനെ നിക്ഷേപിക്കുമ്പോള്‍ കൂട്ടുപലിശയുടെ നേട്ടവും ലഭിക്കും. പക്ഷേ വിപണിയിലെ ലാഭനഷ്ടങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടുവേണം എസ്‌ഐപിയില്‍ പണം നിക്ഷേപിക്കേണ്ടത്. പക്ഷേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ അപ്രതീക്ഷിതമായി വളരാനുളള സാധ്യത വളരെ കൂടുതലാണ്.

എങ്ങനെയാണ് തുക നിക്ഷേപിക്കേണ്ടത്

ഒരാള്‍ 25 വയസുമുതലാണ് മാസം 5000 രൂപ നിക്ഷേപിക്കാന്‍ തുടങ്ങുന്നതെന്നിരിക്കട്ടെ. 45 വയസുവരെ ഈ നിക്ഷേപം തുടര്‍ന്നാല്‍ 10 വര്‍ഷം കൊണ്ട് ആകെ നിക്ഷേപം 45,99,287 രൂപ കോര്‍പ്പസായി വളരും. അതായത് ഈ 20 വര്‍ഷംകൊണ്ട് മൊത്തം നിക്ഷേപതുക 12,00,000 രൂപയാണ്.
ഇനി മറ്റൊന്ന് നോക്കാം. നിങ്ങള്‍ 35ാമത്തെ വയസില്‍ ഓരോ മാസവും 5,000 രൂപ വച്ച് നിക്ഷേപിക്കാന്‍ തുടങ്ങിയെന്നിരിക്കട്ടെ. പത്ത് വര്‍ഷത്തേക്ക് അതായത് 45 വയസുവരെ നിക്ഷേപം തുടരാം. 10 വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് 12,00,000 രൂപയാണ് ആകെ നിക്ഷേപം. 12 ശതമാനം വാര്‍ഷിക വരുമാനം കണക്കാക്കിയാല്‍ പലിശ മാത്രം 11,20,179 രൂപ ലഭിക്കും.

Also Read:

ഇത് രണ്ടും ശ്രദ്ധിച്ചാലറിയാം മുകളിലെ രണ്ട് നിക്ഷേപകര്‍ക്കും രണ്ട് വ്യത്യസ്ത നേട്ടങ്ങളാണ് ലഭിക്കുന്നത്. ആദ്യത്തെ നിക്ഷേപകന് 20 വര്‍ഷം നിക്ഷേപിച്ചപ്പോള്‍ രണ്ടാമത്തെയാളേക്കാല്‍ 34.79,108 രൂപ കൂടുതല്‍ സമ്പാദിക്കാന്‍ കഴിഞ്ഞു. കൂട്ടുപലിശകൊണ്ടുള്ള നേട്ടമാണ് ഇതിന് കാരണം.

1000 രൂപ നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ നേട്ടങ്ങള്‍ എങ്ങനെ

മാസം 1,000 രൂപ നിക്ഷേപിച്ചാല്‍ 50 ലക്ഷത്തിലധികം സമ്പാദിക്കാന്‍ ഏകദേശം 35 വര്‍ഷമെടുക്കും.

( പണം നിക്ഷേപിക്കുന്നതിനുളള തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഒരു സാമ്പത്തിക വിദഗ്ധന്റെ നിര്‍ദ്ദേശം തേടേണ്ടതാണ്)

Content Highlights :SIP with a plan that can earn more than 50 lakhs by investing 1,000 rupees

dot image
To advertise here,contact us
dot image