Top

കുവൈറ്റിൽ ഇനി മാസ്ക് നിർബന്ധമില്ല; കോവിഡ് നിയന്ത്രണങ്ങൾ റദ്ദാക്കി

ഇനി മാസ്‌ക് ധരിക്കേണ്ടതില്ല കൂടാതെ രാജ്യത്ത് എത്തുന്നവർ വാക്‌സിനേഷൻ സ്റ്റാറ്റസ്, പിസിആർ ടെസ്റ്റ് ഫലം എന്നിവ ഹാജരാക്കുന്നതിലെ നിർബന്ധവും ഒഴിവാക്കി

28 April 2022 1:18 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റിൽ ഇനി മാസ്ക് നിർബന്ധമില്ല; കോവിഡ് നിയന്ത്രണങ്ങൾ റദ്ദാക്കി
X

കുവൈറ്റ് സിറ്റി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ റദ്ദാക്കി. ഇന്നലെ കഴിഞ്ഞ കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനങ്ങൾ. മാസ്‌ക് ധരിക്കുന്നതും രാജ്യത്ത് എത്തുന്നവരുടെ പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കുന്നതും പിസിആർ പരിശോധന ഫലം ഹാജരാക്കുന്നതുമായ നിയന്ത്രണങ്ങളാണ് റദ്ദാക്കിയത്. ഈ ഇളവുകൾ വിദേശികൾക്ക് ഉപകാരപ്രദമാവും. പക്ഷേ രോഗലക്ഷണങ്ങൾ കാണിക്കുന്നവർ മാസ്‌ക് വെക്കണമെന്നത് നിർബന്ധമാണ്.

തുറന്നതും അടച്ചതുമായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് വ്യക്തിപരമായ തീരുമാനങ്ങളാണെന്നും രോഗബാധിതരായ വ്യക്തികൾ അണുബാധയ്ക്ക് ശേഷം അഞ്ച് ദിവസം വീട്ടിൽ തന്നെ കഴിയണം, കൂടാതെ അഞ്ച് ദിവസം കൂടി മാസ്‌ക് ധരിക്കണമെന്നും ക്യാബിനറ്റ് യോഗം വ്യക്തമാക്കി. രോഗികളുമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റൈൻ നിയന്ത്രണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും കുത്തിവയ്പ് എടുക്കാത്തവരുടെ പിസിആർ പരിശോധനയും റദ്ദാക്കിയിട്ടുണ്ട്.

എല്ലാ ആളുകൾക്കും അതായത് കുത്തിവയ്പ്പ് സ്വീകരിച്ചവർക്കും അല്ലാത്തവർക്കും എല്ലാ പൊതു സ്ഥലങ്ങളിലേക്കും പ്രവേശനം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നതും സ്വന്തം പ്രാർത്ഥന പായ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് തുടരാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

STORY HIGHLIGHTS: KUWAIT CANCELED COVID RESTRICTIONS

Next Story