Top

കുവൈറ്റ് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഇന്ന്

കുവൈറ്റ് സിറ്റിയിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിലാണ് ഇത്തവണ ഓപ്പണ്‍ ഹൗസ്

26 April 2022 8:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈറ്റ് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഇന്ന്
X


കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 27 ബുധനാഴ്ച നടക്കും. കുവൈറ്റ് സിറ്റിയിലെ ബിഎല്‍എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിലാണ് ഇത്തവണ പരിപാടി നടക്കുന്നത്. കുവൈറ്റില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരാതികളും അവശ്യങ്ങളും അധികൃതരെ അറിയിക്കാം.

കുവൈറ്റ് സിറ്റിയിലെ അലി അല്‍സേലം സ്ട്രീറ്റിലെ ബിഎല്‍എസ് സെന്ററിലെ മൂന്നാം നിലയിലെ ജവഹറാ ടവറില്‍ രാവിലെ 11:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയാണ് ഓപ്പണ്‍ ഹൗസ് നടക്കുക. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാതെയാണ് എല്ലാ ബുധനാഴ്ചകളിലും ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് നടത്തിവരുന്നത്.

പ്രത്യേക ബുദ്ധിമുട്ടുകള്‍ അധികൃതരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, കുവൈറ്റിലെ കോണ്‍ടാക്റ്റ് നമ്പര്‍, വിലാസം, ഇവയില്‍ കാണുന്ന മുഴുവന്‍ പേരും സഹിതം [email protected] എന്ന ഇമെയിലിലേക്ക് ഇമെയില്‍ ചെയ്യാവുന്നതുമാണ്.

STORY HIGHLIGHTS : INDIAN EMBASSY OPEN HOUSE IN KUWAIT APRIL 27

Next Story