Top

'താനൊന്നും ചെയ്തിട്ടില്ല, ഇവർ കള്ളം പറയുകയാണ്'; മാധ്യമങ്ങളോട് അലറിവിളിച്ച് സൂരജ്

കോടതിയില്‍ നിന്ന് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സൂരജ് മാധ്യമങ്ങളോട് സംസാരിച്ചു.

13 Oct 2021 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താനൊന്നും ചെയ്തിട്ടില്ല, ഇവർ കള്ളം പറയുകയാണ്; മാധ്യമങ്ങളോട് അലറിവിളിച്ച് സൂരജ്
X

ഉത്ര വധക്കേസില്‍ നിര്‍ണായക വിധിക്ക് മുന്നോടിയായി കൂസലില്ലാതെ സൂരജ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. രണ്ട് ദിവസം മുന്‍പ് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ദിവസം പ്രതി സൂരജ് ഒന്നും പറയാനില്ലെന്നായിരുന്നു പറഞ്ഞത്. ശിക്ഷാ വിധി ദിവസമായ ഇന്ന് പക്ഷേ സൂരജ് പ്രതികരിച്ചു.

കോടതിയില്‍ നിന്ന് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സൂരജ് മാധ്യമങ്ങളോട് സംസാരിച്ചു. പൊലീസ് ഇപ്പോള്‍ പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണ്. താനൊരു തെറ്റും ചെയ്തിട്ടില്ല. ഉത്രയുടെ അച്ഛന്റെ മൊഴി വായിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാവും. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കാതിരുന്നത് പ്രായം കണക്കിലെടുത്താണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധിയില്‍ തൃപ്തിയില്ലെന്നായിരുന്നു ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. അതേസമയം വിധിക്കെതിരെ ശക്തമായ പ്രതികരണമാണ് പ്രതിഭാഗം നടത്തിയത്. കോടതി വിധി ജനവികാരം കാരണമാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നതെന്നും കൊലപാതകം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസന്വേഷണത്തിന്റെ അപകാതകള്‍ ചൂണ്ടിക്കാണിച്ചാവും പ്രതിഭാഗം മേല്‍കോടതിയെ സമീപിക്കുക. പ്രൊസിക്യൂഷന്‍ ചില കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്ന വാദവും മേല്‍ കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കും.

Popular Stories

    Next Story