ലോകായുക്ത ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
10 Feb 2022 7:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന സര്‍ക്കാറിന്റെ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിന് സ്റ്റേയില്ല. മുഖ്യമന്ത്രിക്കെതിരായ കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ സര്‍ക്കാരിനോട് നിലപാട് തേടിയ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രിക്കെതിരായ കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ആര്‍എസ് ശശികുമാറാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Next Story