കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കെഎസ്‌യു സഖ്യം അവസാനിപ്പിച്ച് എംഎസ്എഫ്; പികെ നവാസ് രാജിവെച്ചു
കെഎസ്‌യുവും എംഎസ്എഫും ചേര്‍ന്ന് യുഡിഎസ്എഫ് മുന്നണിയായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
19 March 2023 7:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കെഎസ്‌യുവുമായുള്ള സഖ്യം ഉപേക്ഷിച്ച് എംഎസ്എഫ്. യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി യുഡിഎസ്എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ നവാസ് രാജിവെച്ചു. രാജികത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൈമാറി.
കെഎസ്‌യുവും എംഎസ്എഫും ചേര്‍ന്ന് യുഡിഎസ്എഫ് മുന്നണിയായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെഎസ്‌യുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് നവാസ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ കെഎസ്‌യുവിന് കഴിഞ്ഞിട്ടില്ലെന്ന് എംഎസ്എഫ് കുറ്റപ്പെടുത്തി. തൃശൂരില്‍ മുന്നണിയില്‍ തന്നെ വോട്ട് ചോര്‍ച്ചയുണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒമ്പത് സീറ്റിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണായി ടി സ്‌നേഹയെ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐയുടെ മുഹമ്മദ് അഷ്‌റഫ് ടിഎയും വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റുകളിലേക്ക് ശ്രുതി വി എം അശ്വിന്‍ എസ് ആര്‍ എന്നിവര്‍ ജയിച്ചു.
Story Highlights: Calicut University Msf suppurates from ksu alliance
- TAGS:
- MSF
- KSU
- Calicut University
- UDSF