നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വിസ്തരിക്കുന്ന കാര്യം സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം
3 Nov 2022 9:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നവംബർ 10ന് വിചാരണ പുനരാരംഭിക്കും. കേസിൽ മഞ്ജു വാര്യരെ വിസ്തരിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം തീരുമാനമുണ്ടാകും. മഞ്ജുവിനെ കൂടാതെ സാഗർ വിൻസൻ്റ്, ജിൻസൺ എന്നിവരേയും വീണ്ടും വിസ്തരിക്കും. മൂന്നു പേരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സാക്ഷി വിസ്താരത്തിൻ്റെ സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചു. ഡിസംബർ 6 വരെ വിസ്തരിക്കേണ്ടവരുടെ തീയതി തീരുമാനിച്ചു. 36 സാക്ഷികൾക്ക് കോടതി ഇന്ന് സമൻസ് അയക്കും. സംവിധായകൻ ബാലചന്ദ്രകുമാറിനെ ആയിരിക്കും ഏറ്റവും കൂടുതൽ ദിവസം വിസ്തരിക്കുക. ആകെ 39 സാക്ഷികളെ വിസ്തരിക്കും.
STORY HIGHLIGHTS: After the Supreme Court order to interrogate Manju Warrier in Actress attack case
Next Story