
കല്പറ്റ: കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിൽ ഉണ്ടായിട്ടുള്ളത്. മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടലിൽ വീടുംനാടും നഷ്ടപ്പെട്ടവർക്കായി സഹായം നല്കാന് തീരുമാനിച്ചിരിക്കുകയാണ് പ്രവാസി സംഘടന ഇൻകാസ് യുഎഇ. പത്തു വീടുകളും ആദ്യ ഗഡു ധനസഹായവുമായി അഞ്ചു ലക്ഷം രൂപയും നൽകാനാണ് തീരുമാനിച്ചത്.
അതേസമയം, വയനാട്ടിലെ ദുരന്ത ബാാധിതർക്ക് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ. ഒരു കോടി രൂപയുടെ അവശ്യ മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വയനാട്ടിലെത്തിക്കും. അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് എത്തിക്കുക. പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആവശ്യപ്പെട്ട പട്ടികയിലുള്ള മരുന്നുകളാണ് എത്തിക്കുക.
മഴ ഇന്നും കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്ദുരന്തബാധിതര്ക്ക് വിവിധ മേഖലകളില് നിന്ന് സഹായം ലഭിച്ചു വരുകയായണ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്ക്ക് വീട് വെച്ച് നല്കുമെന്നാണ് എഐവൈഎഫ് അറിയിച്ചത്. വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. സര്ക്കാര് പ്രഖ്യാപിക്കുന്ന പാക്കേജുകള്ക്കൊപ്പം തന്നെ ഇത് പൂര്ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കൾ അറിയിച്ചു.