ബെയ്ലി പാലം പൊളിക്കില്ല; സൈന്യം നാടിന് സമർപ്പിക്കും

സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു

dot image

വയനാട്: മുണ്ടക്കൈ ഭാഗത്തക്കുള്ള പാലം തകർന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചിരുന്നു. ഇതേതുടർന്നാണ് കരസേന കഴിഞ്ഞ ദിവസം ബെയ്ലി പാലം നിർമ്മാണം ആരംഭിച്ചത്. രക്ഷാപ്രവർത്തനത്തിനായി താത്കാലികമായി നിർമ്മിക്കുന്ന ബെയ്ലി പാലം ഇപ്പോൾ നാടിന് സമർപ്പിക്കുന്നതായി അറിയിച്ചിരിക്കുകയാണ് സൈന്യം.

സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. മൃതദേഹങ്ങൾ മറുകരയിലെത്തിക്കാൻ താൽക്കാലിക നടപ്പാലവും ഇവിടെ നിർമ്മിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പാലത്തിന്റെ പണി ഇന്ന് ഉച്ചയോടെ പൂർത്തിയാകുമെന്നാണ് സേന മേധാവി അറിയിച്ചിരിക്കുന്നത്.

LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ
dot image
To advertise here,contact us
dot image