
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാന സര്ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദേശം നല്കി.
വയനാട് ദുരന്തത്തില് മരിച്ചവരോടുള്ള ആദര സൂചകമായി 16ാമത് ഐ.ഡി. എസ്. എഫ്. എഫ്. കെയുടെ ഔദ്യോഗിക ചടങ്ങുകള് ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാര്, മീറ്റ് ദ ഡയറക്ടര്, ഫേസ് റ്റു ഫേസ്, ഇന് കോണ്വര്സേഷന് എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂള് പ്രകാരമുള്ള പ്രദര്ശനങ്ങള് മാത്രം നടക്കും. മത്സര വിഭാഗത്തിലെ ചിത്രങ്ങള്ക്കുള്ള പുരസ്കാരങ്ങള് ഔപചാരിക ചടങ്ങില്ലാതെ ജേതാക്കള്ക്ക് കൈമാറും.