പോത്തുകൽ ചാലിയാറിൽ ഒഴുകി വന്നത് മാത്രം 13 മൃതദേഹങ്ങൾ; നടുങ്ങി നാട്

ചാലിയാറിൽ കണ്ടെത്തിയ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.

dot image

മലപ്പുറം: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 13 മൃതദേഹങ്ങള്. മൃതദേഹാവശിഷ്ടങ്ങള് ഉള്പ്പെടെയാണ് ഈ കണക്ക്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്.

ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രംഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്.

പോത്തുകല്ല് മുണ്ടേരിയിൽ എന്ഡിആര്എഫ് സംഘമെത്തിയിട്ടുണ്ട്. ചാലിയാർ മുറിച്ച് കടക്കാനാവാത്ത വിധം ദുഷ്കരമാണ് രക്ഷാപ്രവർത്തനം. ചാലിയാറിന് അക്കരെ കുമ്പളപ്പാറ കോളനിയിൽ 6 മൃതദേഹങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്. ചാലിയാറിൽ കണ്ടെത്തിയ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.

dot image
To advertise here,contact us
dot image