മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം; കോടതി വാദം കേള്‍ക്കും

മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം; കോടതി വാദം കേള്‍ക്കും

നടിയെ അക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ആഗസ്റ്റ് അഞ്ചിന് വാദം കേള്‍ക്കുക

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യത്തില്‍ കോടതി വാദം കേള്‍ക്കും. അതിജീവിതയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ആഗസ്റ്റ് അഞ്ചിന് വാദം കേള്‍ക്കുക. ഉപ ഹര്‍ജിയായി പരിഗണിക്കാനാകുമോ എന്നതില്‍ വാദം അറിയിക്കണമെന്ന് കോടതി അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. ഇതേ തുടര്‍ന്നാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി നടി കോടതിയെ സമീപിച്ചത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിച്ചത്. നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ജഡ്ജ് ഹണി എം വര്‍ഗീസ് ആണ് മെമ്മറി കാര്‍ഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.

2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബര്‍ 13ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജില്ലാ പ്രിന്‍സിപ്പാള്‍ സെന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്ക് ആണ്.

മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം; കോടതി വാദം കേള്‍ക്കും
വിവാഹമോചിതയായ മുസ്ലീം യുവതിക്ക് ജീവനാംശം തേടാം: സുപ്രീം കോടതി

ക്ലാര്‍ക്ക് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. രാത്രി 10.58നാണ് മഹേഷ് മോഹന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

logo
Reporter Live
www.reporterlive.com